വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം. ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കളെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഹാക്കിംഗിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്നും സൈന്യം പുറത്തിറക്കിയ വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷിതമായി വാട്സ്ആപ്പ് ഉപയോഗിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ളതാണ് വീഡിയോ.